Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിഴക്കുംകാവ് ദേവീക്ഷേത്രത്തിലേക്ക് ഗുരുധര്‍മ പ്രചാരണസഭ തലപ്പൊലി നടത്തി
04/04/2022
കിഴക്കുംകാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ആറാട്ടുകുളങ്ങര ഗുരുധര്‍മ പ്രചാരണസഭയുടെ താലപ്പൊലി.

വൈക്കം: ആട്ടുകുളങ്ങര കിഴക്കുംകാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ഗുരുധര്‍മ പ്രചാരണസഭ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തില്‍ തലപ്പൊലി നടത്തി. നിറദീപങ്ങളും പുഷ്പങ്ങളും വെച്ച താലങ്ങളേന്തി സഭയുടെ കോടിയാട് സ്ഥലത്തുനിന്നും പുറപ്പെട്ട താലപ്പൊലി ഭക്തിസന്ദ്രമായി. ശിവന്റെയും പാര്‍വതിയുടെയും വേഷധാരികള്‍ അവതരിപ്പിച്ച നൃത്തച്ചുവടുകള്‍ ആകര്‍ഷകമായി. വാദ്യമേളങ്ങളും അകമ്പടിയായി. ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം തലങ്ങള്‍ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. പ്രസന്നന്‍ പാടവേലി, പ്രതീഷ് സണ്ണിച്ചന്‍, സുജിത്, മനോജ്, ദാമോദരന്‍, അജയന്‍, സുജാത, ജയശ്രീ മനോജ്, സുലോചന, ശോഭന, കല്‍പന, രഞ്ജു, മിനി ഷാജി, ബീനാ ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.