Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച പ്രതിഭകളെ കണ്ടെത്താന്‍ വൈക്കം ബാഡ്മിന്റണ്‍ അക്കാദമിയില്‍ പരിശീലന കളരി തുടങ്ങി
04/04/2022
വൈക്കം ബാഡ്മിന്റണ്‍ അക്കാദമിയല്‍ ആരംഭിച്ച ബാഡ്മിന്റണ്‍ പരിശീലന കളരി പ്രസിഡന്റ് മാത്യു കോടാലിച്ചിറ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബാഡ്മിന്റണില്‍ മികവുറ്റ പ്രതിഭകളെ സൃഷ്ടിക്കാന്‍ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ വൈക്കം ബാഡ്മിന്റണ്‍ അക്കാദമിയില്‍ ഏഴു വയസ് മുതല്‍ 20 വയസ് വരെയുള്ളവര്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള കോര്‍ട്ടില്‍ പരിശീലനം തുടങ്ങി. സൈക്കോളജിക്കല്‍ ആന്റ് ന്യൂട്രീഷ്യന്‍ ക്ലാസുകള്‍ കോച്ചിങ് ക്യാമ്പിന്റെ പ്രത്യേകതയാണ്. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ തലത്തിലുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ 10.30 വരെയും, 10.30 മുതല്‍ 12 വരെയും, വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും കുട്ടികളുടെ സാന്നിധ്യം അനുസരിച്ചു പരിശീലനം നല്‍കും. ചീഫ് കോച്ചായ ലൗജന്റെ നേതൃത്വത്തിലാണ് പരിശീലനം. കായിക പരിശീലനത്തിനൊപ്പം വ്യക്തിത്ത്വ വികസനത്തിനും ക്ലാസുകള്‍ നടത്തും. കോച്ചിങ് ക്യാമ്പ് പ്രസിഡന്റ് മാത്യു കോടാലിച്ചിറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി സുബ്രമണ്യ അയ്യര്‍, ട്രഷറര്‍ ജയകുമാര്‍, ലൗജന്‍, ഡോ. പി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.