Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു.
09/04/2016
എല്‍.ഡി.എഫ് കല്ലറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. കല്ലറ, തലയാഴം, ബ്രഹ്മമംഗലം, വെള്ളൂര്‍ എന്നിവിടങ്ങളിലെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. കല്ലറയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.പി സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലായി എല്‍.ഡി.എഫ് നേതാക്കളായ ടി.എന്‍ രമേശന്‍, അഡ്വ. പി.കെ ഹരികുമാര്‍, പി.ജി ഗോപി, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, കെ.ശെല്‍വരാജ്, കെ.അജിത്ത് എം.എല്‍.എ, സന്തോഷ് കാലാ, കെ.ഡി വിശ്വനാഥന്‍, ഇ.എന്‍ ദാസപ്പന്‍, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, എം.ജി ഫിലേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ ടി.വി പുരം പഞ്ചായത്തിലായിരുന്നു സി.കെ ആശയുടെ പര്യടനം. ആവേശകരമായ സ്വീകരണമാണ് ഒരോ പോയിന്റിലും സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇടതുമുന്നണി നേതാക്കളായ ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, കെ.വി പ്രസന്നന്‍, വി.കെ അനില്‍കുമാര്‍, എം.എസ് രാമചന്ദ്രന്‍, കെ.ചന്ദ്രമോഹനന്‍, ദേവിദാസന്‍, കെ.ആ രാജേഷ്, വി.കെ ശ്രീകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് ഉദയനാപുരം പഞ്ചായത്തിലാണ് പര്യടനം. ചെമ്പ്, തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്ത് കണ്‍വെന്‍ഷനുകളും ഇന്ന് നടക്കും.