Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവിലെ ആറ്റുവേല ഭക്തിസാന്ദ്രമായി
03/04/2022
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല ദീപപ്രഭയില്‍

തലയോലപ്പറമ്പ്: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ഉത്സവം ഭക്തിസാന്ദ്രമായി. നിര്‍മാണം പൂര്‍ത്തിയായ ചാട് ശനിയാഴ്ച രാവിലെ രണ്ടു കിലോമീറ്റര്‍ അകലെ മറവന്‍തുരുത്ത് പഞ്ചായത്തില്‍ ആറ്റുവേല കടവ് ക്ഷേത്രത്തിലേക്ക് ജലമാര്‍ഗം പുറപ്പെട്ട്, അവിടെ നിന്നും ഞായറാഴ്ച പുലര്‍ച്ചെ 1.30നുശേഷം കൊടുങ്ങല്ലൂര്‍ ഭഗവതിയെ മുകളിലത്തെ നിലയില്‍ എഴുന്നള്ളിച്ച് ആറ്റുവേല കടവ് ക്ഷേത്രത്തിലെ പുറക്കളത്തില്‍ ഗുരുതി നടത്തിയ ശേഷമാണ് ഇളങ്കാവിലേക്കു പുറപ്പെട്ടത്. വിവിധ കരക്കാരുടെയും, സംഘടനകളുടെയും നേതൃത്വത്തില്‍ വഴിപാടായി സമര്‍പ്പിക്കുന്ന തൂക്കച്ചാടുകള്‍ മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പില്‍ താള മേള ലയവിന്യാസം ഒരുക്കി ആറ്റുവേലയ്ക്ക് അകമ്പടിയേകി. തൂക്കചാടുകളിലെ ഗരുഡന്‍മാര്‍ ആടിത്തിമര്‍ത്തുവരുന്ന കാഴ്ച കാണാന്‍ ആറിന്റെ ഇരുകരകളിലും ആളുകള്‍ നിരന്നു. നിറദീപം തെളിയിച്ചും അരി, എള്ള്, പൂവ്, വെറ്റില എന്നിവ തൂകിയുമാണ് ആറ്റുവേലയെ ഭക്തജനങ്ങള്‍ വരവേറ്റത്. പുലര്‍ച്ചെ ക്ഷേത്ര കടവില്‍ എത്തിയതോടെ ക്ഷേത്ര മതിലിനു പുറത്ത് പ്രത്യേകം തയാറാക്കിയിട്ടുള്ള പള്ളിസ്രാമ്പിലേക്കു ഭഗവതിയെ എഴുന്നള്ളിച്ച് ഗരുഡന്‍മാര്‍ ചൂണ്ട കുത്തി. പീലി തൂക്കം, കര തൂക്കം എന്നിവയും നടന്നു.