Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീരമ്യത്യുവരിച്ച ധീരയോദ്ധാക്കളുടെ കുടുംബത്തിന് പ്രശസ്തി ഫലകം സമ്മാനിച്ചു
02/04/2022
യുദ്ധങ്ങളില്‍ വീരമ്യത്യുവരിച്ച വടയാര്‍ സ്വദേശികളായ ശേഖരന്‍ നായരുടേയും, എം.ആര്‍ പ്രദീപിന്റെയും പേരില്‍ പ്രധാനമന്ത്രിയുടെ കൈയൊപ്പ് പതിച്ച പ്രശസ്തി ഫലകങ്ങള്‍ കോട്ടയം എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍ സാജന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറുന്നു.

തലയോലപ്പറമ്പ്: വിവിധ കാലഘട്ടങ്ങളില്‍ നടന്ന യുദ്ധത്തില്‍ വീരമ്യത്യുവരിച്ച ധീരയോദ്ധാക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ കൈയ്യൊപ്പ് പതിച്ച പ്രശസ്തി ഫലകം വടയാറില്‍ അവരുടെ കുടുംബങ്ങള്‍ക്ക് സമ്മാനിച്ചു. 'ആസാദി കെ അമൃത് മഹോത്സവ് ഷഹീദോം കെ ഷട് എട് നമന്‍' എന്നു രാജ്യം പ്രഖ്യാപ്പിച്ച പരിപാടിയുടെ ഭാഗമായാണ് വീരയോദ്ധാക്കള്‍ക്ക് ആദരവ് അര്‍പ്പിച്ചത്. 1948ല്‍ വീരമ്യത്യുവരിച്ച വടക്കേമുല്ലേത്ത് ശേഖരന്‍ നായര്‍, 1999ല്‍ വീരമ്യത്യുവരിച്ച വടയാര്‍ എം.ആര്‍ പ്രദീപ് എന്നിവരുടെ പേരിലാണ് പ്രശസ്തി ഫലകമാണ് അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. പ്രദീപിന്റെ പേരിലുള്ള ഫലകം അമ്മ സരളാദേവിക്കും ശേഖരന്‍ നായരുടെ പേരിലുള്ള ഫലകം സഹോദരന്‍ രാമക്യഷ്ണന്‍ നായരും ഏറ്റുവാങ്ങി. വടയാര്‍ ജങ്ഷനില്‍ എം. ആര്‍ പ്രദീപിന്റെ സ്മ്യതിമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍ സാജന്‍ ഫലകങ്ങള്‍ കൈമാറി. കേരള ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ ലഫ്. കേണല്‍ എം.കെ ശുക്ല, സുബേദാര്‍ പ്രകാശ് ചന്ദ്ര, സുബേദാര്‍ യോഗിന്ദര്‍, സുബേദാര്‍ വി.കെ ഷാജി, ഹവില്‍ദാര്‍ സന്തോഷ്, അമിത്കുമാര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, വാര്‍ഡ് മെമ്പര്‍ സേതുലക്ഷ്മി അനില്‍കുമാര്‍, മെമ്പര്‍മാരായ ജോസ് വേലിക്കകം, ആഷിഷ്, ഡോമനിക്ക് ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.