Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓങ്കാരേശ്വരം ക്ഷേത്രത്തിലെ ബ്രഹ്മകലശം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
02/04/2022
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ബ്രഹ്മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണം വെക്കുന്നു.

വൈക്കം: ശ്രീനാരായണഗുരു കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കരേശ്വരം ക്ഷേത്രത്തിലെ ഗുരുദേവപ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠ എന്നിവയുടെ പ്രതിഷ്ഠാ വാര്‍ഷികാഘോഷം നടത്തി. രാവിലെ ക്ഷേത്ര മണ്ഡപത്തില്‍ ഗണപതിഹോമം, ഗുരുപൂജ കലശപൂജ, ബ്രഹ്മകലശം പൂജ എന്നിവ നടത്തി. ക്ഷേത്ര മേല്‍ശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് രമേഷ് പി ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, ട്രഷറര്‍ കെ.വി പ്രകാശന്‍, ജോയിന്റ് സെക്രട്ടറി സാജു കോപ്പുഴ, നടരാജന്‍, എന്‍ ശശീന്ദ്രന്‍, പ്രസന്ന, ഷാജി, ദിനമണി, ജി ശശി, സന്തോഷ്, സുകലാല്‍, ബിജു, പവനന്‍, തിരുമേനി, കെ.എസ് പ്രീജു, സജീവ്, ക്ഷേത്ര ആചാര്യ തങ്കമ്മ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.