Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.കെ സോമനെ അനുസ്മരിച്ചു
02/04/2022
കെ.പി.സി.സി എക്‌സി. അംഗവും ഐ.എന്‍.ടി.യു.സി നേതാവുമായിരുന്ന എ.കെ സോമന്റെ 15-ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഐ.എന്‍.ടിയു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും അതുവഴി തൊഴിലാളികളുടെ അവശതയ്ക്കും പരിഹാരം എന്ന ലക്ഷ്യത്തോടെയാണ് എ.കെ സോമന്‍ പാര്‍ട്ടിയെ നയിച്ചതെന്നും ഈ കാഴ്ചപ്പാട് പുതുതലമുറ ഏറ്റെടുക്കണമെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കെ.പി.സി.സി എക്‌സി. അംഗവും ഐ.എന്‍.ടി.യു.സി നേതാവുമായിരുന്ന എ.കെ സോമന്റെ 15-ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പില്‍ ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്ഥാപിച്ച എ.കെ സോമന്‍ സ്മാരക ഐ.എന്‍.ടിയു.സി ഓഫീസിന്റെ ഉദ്ഘാടനവും ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. എം.വി മനോജ്, അഡ്വ. പി.വി സുരേന്ദ്രന്‍, പി.വി പ്രസാദ്, ബാബു കുറുമഠം, ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, ജോര്‍ജ് വര്‍ഗീസ്, കെ.എന്‍ വേണുഗോപാല്‍, ജി രാജീവ്, സി.എസ് സലിം, വി.ടി ജയിംസ്, വിവേക് പ്ലാത്താനത്ത്, യു ബേബി, മോഹന്‍ കെ തോട്ടുപുറം, ജോസ് വേലിക്കകം, പി.ആര്‍ രത്‌നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെട്ടിക്കാട്ട്മുക്കില്‍ എ.കെ സോമന്റെ വസതിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഐ.എന്‍.ടിയു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജസഫ് ഉദ്ഘാടനം ചെയ്തു. എ.കെ സോമന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അനുസ്മരണ സമ്മേളനം തുടങ്ങിയത്. പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, എം.എന്‍ ദിവാകരന്‍ നായര്‍, ജയ്ജോണ്‍ പേരയില്‍, ബ്ലോക്ക് ഭാരവാഹികളായ ശശിധരന്‍ വാളവേലി, പി.സി തങ്കരാജ്, കെ.ആര്‍ സജീവന്‍, സന്തോഷ് ശര്‍മ, പി.വി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.