Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മയക്കുമരുന്നിനെതിരെ ജനകീയ സഭ സംഘടിപ്പിച്ചു
01/04/2022
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ കൊതവറ കോളേജില്‍ നടത്തിയ മയക്കുമരുന്നിനെതിരെ ജനകീയ സഭ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ കൊതവറ സെന്റ് സേവ്യേഴ്സ് കോളജില്‍ മയക്കുമരുന്നിനെതിരെ ജനകീയസഭ നടത്തി. വൈക്കം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ജനസഭ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. രാജു ടി മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. വൈക്കം എസ്.എച്ച്.ഒ കെ.ജി കൃഷ്ണന്‍ പോറ്റി, താലൂക്ക് ആശുപത്രി സൈക്കാട്രിസ്റ്റ് ഡോ. ആശ ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ് ദീപേഷ്, പി രാജേഷ്, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എസ്.പി സുജിത്ത്, ബിനു ചന്ദ്രന്‍, എന്‍.സി.സി ഓഫീസര്‍ ലഫ്. റോയ് മാത്യു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജോസഫ് എബി, ഡോ. ടി ശാരിക എന്നിവര്‍ പ്രസംഗിച്ചു.