Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇത്തിപ്പുഴ ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
01/04/2022
ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ഇത്തിപ്പുഴ വടക്കേമുറി ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവവും പ്രതിഷ്ഠാവാര്‍ഷികവും തുടങ്ങി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപപ്രകാശനം നിര്‍വഹിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ്  മെമ്പര്‍ രാജേഷ് മോഹന്‍, ക്ഷേത്രം കണ്‍വീനര്‍ രമ സജീവന്‍, ചെയര്‍മാന്‍ ഇന്ദിര വിജയന്‍, ക്ഷേത്രം തന്ത്രി സുരേഷ് വൈക്കശ്ശേരി, മേല്‍ശാന്തി സുമേഷ് ശാന്തി, ബിനീഷ് ബിനീഷ്ഭവന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍, ഗുരുദേവ പാരായണം, ഗുരുദേവ കൃതികളുടെ ആലാപനം, താലപ്പൊലി, പൂമൂടല്‍, മഹാപ്രസാദമൂട്ട്, തിരുവാതിരകളി, ഡാന്‍സ്, ഗാനമേള, സര്‍വൈശ്വര്യപൂജ, ലളിത സഹസ്രനാമജപം എന്നിവ പ്രധാന പരിപാടികളാണ്.