Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭ ജില്ലാ കുടുംബസംഗമം സമാപിച്ചു
31/03/2022
കേരള ബ്രാഹ്മണസഭ ജില്ലാ കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ കോട്ടയം ജില്ലാ കമ്മിറ്റി, ജില്ലാ വനിതാ വിഭാഗം, ജില്ലാ യുവജന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൈക്കം സമൂഹം ഹാളില്‍ നടന്ന കുടുംബസംഗമം തപസ്യ 2022 സമാപിച്ചു. ജില്ലയിലെ 11 ഉപസഭകളാണ് കുടുംബസംഗമത്തില്‍ പങ്കാളിയായത്. യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ സംഗമത്തെ ശ്രദ്ധേയമാക്കി. സമാപന സമ്മേളനം ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഗോപാലകൃഷ്ണന്‍ ഇരുമ്പൂഴിതുരുത്ത്, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, ജില്ലാ യുവജനവിഭാഗം പ്രസിഡന്റ് അശ്വിന്‍ കൃഷ്ണമൂര്‍ത്തി, സെക്രട്ടറി രാഹുല്‍ കൃഷ്ണന്‍, ട്രഷറര്‍ പി ചിത്രലക്ഷ്മി, അര്‍ജുന്‍ ത്യാഗരാജന്‍, സീതാലക്ഷ്മി, പ്രിയ അയ്യര്‍, സുബ്രഹ്മണ്യന്‍ അംബികാവിലാസ്, സീതാരാമന്‍, മേഘ കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.