Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്ത്ര സാഹിത്യ പരിഷത്ത് 'ഏകലോകം ഏക ആരോഗ്യം' സംസ്ഥാനതല നാടക യാത്ര തുടങ്ങി
31/03/2022
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏക ലോകം ഏക ആരോഗ്യം എന്ന പേരില്‍ നടത്തുന്ന നാടക യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബി ഇക്ബാല്‍ നിര്‍വഹിക്കുന്നു.

വൈക്കം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 'ഏകലോകം ഏക ആരോഗ്യം' എന്ന പേരില്‍ നടത്തുന്ന നാടക യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്തു നടത്തി. വൈക്കം കായലോര ബീച്ചില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ടി മൃദുല കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേല്‍, എം.ഡി ബാബുരാജ്, ടി.ജി ബാബു, അംബരീഷ് ജി വാസു, നമിത, സല്‍ബി ശിവദാസ്, കണ്‍വീനര്‍മാരായ വി.വി പ്രമോദ്, ആര്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തുടനീളം പതിനായിരം ശാസ്ത്ര ക്ലാസുകളും മൂന്നു കലാ ജാഥകളും ആണ് സംഘടിപ്പിക്കുന്നത്. വൈക്കം സത്യാഗ്രഹ സമരത്തിന്റെ 98-ാമത് വാര്‍ഷിക ദിനത്തിന്റെ ഭാഗമായാണ് വൈക്കം കായലോര ബീച്ചില്‍ നിന്നും നാടകയാത്ര പുറപ്പെട്ടത്. സമ്മേളനത്തിനുശേഷം നാടയാത്രയുടെ ആദ്യ അവതരണവും പ്രദര്‍ശിപ്പിച്ചു.