Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദയനാപുരം യൂണിറ്റ് വാര്‍ഷികം നടത്തി
31/03/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദയനാപുരം യൂണിറ്റ് വാര്‍ഷികം ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദയനാപുരം യൂണിറ്റിന്റെ വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും ഉദയനാപുരം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തി. ബ്ലോക്ക് പ്രസിഡന്റ്  സി.വി. ഡാങ്കേ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്  കെ.ജി മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്‍ സാന്ത്വനം പദ്ധതി വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സി.എന്‍ മഹിളാമണി, വനിതാവേദി കണ്‍വീനര്‍ എന്‍ കൃഷ്ണകുമാരി അമ്മ, ട്രഷറര്‍ കെ വേണുഗോപാല്‍, അജിത് കുമാര്‍, ഒ.പി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.