Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തിൽ 80 പിന്നിട്ടവരെ ആദരിച്ചു
31/03/2022
വൈക്കം പോളശ്ശേരി ക്ഷേത്രത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ധീവരസഭ  സംസ്ഥാന പ്രസിഡന്റ് എ.ദാമോദരന്‍, 80 വയസ് പിന്നിട്ടവരെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
 
വൈക്കം: നവതിയുടെ നിറവില്‍ നില്‍ക്കുന്ന പോളശ്ശേരി ഭഗവതിക്ഷേത്രത്തിൽ 80 വയസ്സ് പിന്നിട്ടവരെ ആദരിച്ചു. അഖില കേരള ധീവരസഭ 202-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ളതാണ് 1932 ല്‍ നിർമിച്ച പോളശ്ശേരി ഭഗവതി ക്ഷേത്രം. ആഘോഷ പരിപാടികളുടെ ഭാഗമായി 80 വയസ്സ് പിന്നിട്ട അറുപതോളം അംഗങ്ങളെ പ്രത്യേക വേദിയൊരുക്കിയാണ്  ആദരിച്ചത്. ധീവരസഭ സംസ്ഥാന പ്രസിഡന്റ് എ ദാമോദരന്‍ അംഗങ്ങളെ പൊന്നാടയണിയിച്ചു. ക്ഷേത്രം വൈസ് പ്രസിഡന്റ്  എന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, ബിജിമോള്‍, ക്ഷേത്രം സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ്,  ട്രഷറര്‍ കെ വിശ്വംഭരന്‍, കെ.കെ വേലായുധന്‍, സി.എസ് നാരായണന്‍ കുട്ടി, എ.സി പ്രസാദ്, ഒ.കെ വിക്രമന്‍, കെ.എന്‍ ദിനേശന്‍, സി.കെ സുരേന്ദ്രന്‍, ധീവര മഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലന്‍, സെക്രട്ടറി സീന ബേബി എന്നിവര്‍ പ്രസംഗിച്ചു.