Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മീനഭരണി ഉത്സവം: കാളിയമ്മനട ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും ഭക്തിസാന്ദ്രമായി
31/03/2022
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ദേവി ക്ഷേത്രത്തിലെ  മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന കളമെഴുത്തും പാട്ടില്‍ താലപ്പൊലിയായി എത്തിയ സ്ത്രീകള്‍ താലങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നു.
 
വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തെക്കു പുറത്ത് കളമെഴുത്തും പാട്ടും തുടങ്ങി. തെക്കുവശത്ത് പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തില്‍ എല്ലാദിവസവും ഭദ്രകാളിയുടെ പൂര്‍ണ ചിത്രം വരച്ച് കളമെഴുത്തും പാട്ടും നടത്തുന്നത് പൗരാണികമായ ആചാരമാണ്. എല്ലാദിവസവും താലപ്പൊലിയും എതിരേല്‍പ്പും ചടങ്ങിന്റെ  പ്രത്യേകതയാണ്. വൈകിട്ട് 7. 30ന് വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന താലപ്പൊലി, കളത്തില്‍  താലങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. ഓരോ ദിവസവും വിവിധ ഭാവങ്ങളും കരങ്ങളോടുകൂടിയ ഭദ്രകാളി രൂപമാണ് പഞ്ചവര്‍ണ പൊടിയില്‍ കളം വരയ്ക്കുന്നത്. മീനഭരണി ദിവസം ആയ ഏപ്രില്‍ മൂന്നിന് ഭദ്രകാളിയുടെ 16 കരങ്ങളോടുകൂടിയ ചിത്രമാണ് വരക്കുന്നത്. കളമെഴുത്ത് ആചാര്യന്‍ മുല്ലശ്ശേരി മഠത്തില്‍ ശ്രീകുമാര്‍ നാരായണനന്‍ ഉണ്ണിയാണ് പഞ്ചവര്‍ണ പൊടിയില്‍ കളം വരയ്ക്കുന്നത്. എല്ലാ ദിവസവും നടക്കുന്ന വടക്കുപുറത്ത് ഗുരുതി പ്രധാന ചടങ്ങാണ്. മീനഭരണി ദിവസം രാത്രി 12ന് വടക്കുപുറത്തു വലിയ ഗുരുതിയോടെ ഉത്സവം അവസാനിക്കും. ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ ബാബു, ടി ശിവന്‍ ആചാരി, കെ ചന്ദ്രശേഖരന്‍, അമ്മിണി ശശി, കെ.കെ പത്മനാഭന്‍, എം.ടി അനില്‍കുമാര്‍, വി ജയന്‍, കെ സുന്ദരന്‍ ആചാരി, വി.എം സാബു എന്നിവര്‍ നേതൃത്വം നല്‍കി.