Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടാര്യസമാജം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
29/03/2022
കുലശേഖരമംഗലം ശ്രീമൂലം കേരള പട്ടാര്യസമാജം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം ശ്രീമൂല കേരള പട്ടാര്യസമാജം രണ്ടാം നമ്പര്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും തേവലക്കാട്ട് ശ്രീ ധന്വന്തരി ക്ഷേത്ര ഹാളില്‍ നടത്തി. താലൂക്ക് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ രാജപ്പന്‍ പിള്ള, വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, ജയചന്ദ്രന്‍ സാരംഗി, ഗിരിജാ ദേവി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സമുദായഗംങ്ങളുടെ കുട്ടികളെയും, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. രാമനിലയം രാജപ്പന്‍ പിള്ള, അമ്മിണിയമ്മ, സാരംഗിയില്‍ ഗോപാലകൃഷ്ണ പിള്ള, ചന്ദ്രമതിയമ്മ എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകളും സമാജത്തിന്റെ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.