Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് കൊടിയേറി
29/03/2022
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുര കൊടിയേറ്റുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുരയില്‍ കൊടിയേറ്റി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറയിലേയ്ക്ക് ദേവീചൈതന്യം ആവാഹിച്ച് ചേര്‍ത്തശേഷം തന്ത്രിയും പൂജാരികളും ചേര്‍ന്ന് അനുഷ്ഠാന വാദ്യങ്ങളോടെ കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി ആര്‍ ഗിരീഷ്, പി.വി ശ്രീക്കുട്ടന്‍, വിവേകാനന്ദന്‍ എന്നിവരും കാര്‍മികരായി. ഏഴു ദിവസം നീളുന്ന ഉത്സവാഘോഷത്തില്‍ ദേശതാലപ്പൊലി, റിഥം ഫെസ്റ്റ്, നാരായണീയ പാരായണം, പ്രസാദഊട്ട്, ജപലഹരി, പുല്ലാങ്കുഴല്‍ വയലിന്‍ സോളോ, മുത്താരാമ്മന്‍ വില്‍പാട്ട,് ഈശ്വരനാമഘോഷം, വടക്കുപുറത്തു കളമെഴുത്തുംപാട്ടും, ലളിതാ സഹസ്ര നാമസ്തോത്രം, ക്ഷേത്രകലാപീഠത്തിന്റെ പഞ്ചവാദ്യം, നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും, രേവതി വിളക്ക്, അശ്വതി വിളക്ക്, കാഴ്ചശ്രീബലി, തിരിപിടുത്തം, നാടന്‍പാട്ട് മെഗാഷോ, വിളക്കിനെഴുന്നള്ളിപ്പു എന്നിവ പ്രധാന പരിപാടികള്‍ ആണ്. കൊടിയേറ്റിനു ശേഷം തിരുവരങ്ങില്‍ ക്ഷേത്രം വൈസ് പ്രസിഡന്റ് എന്‍ വിജയന്‍ ദീപം തെളിയിച്ചു. ഉച്ചയ്ക്ക് പ്രസാദ ഊട്ടും, വൈകിട്ട് ദേശതാലപ്പൊലിയും നടന്നു. ഏപ്രില്‍ നാലിന് മീനഭരണി ആഘോഷിക്കും. രാവിലെ ശ്രീബലി, കലശാഭിഷേകം, അടിമ, തുലാഭാരം, 11ന് കുംഭകലശാഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, താലപ്പൊലി, 7.30ന് വെടിക്കെട്ട്, തുടര്‍ന്ന് പൂമൂടല്‍ രാത്രി ഒന്‍പതിന് ഗാനമേള, ഒന്നിന് വലിയ കാണിക്ക, രണ്ടിന് ഗരുഡന്‍തൂക്കം, പുലര്‍ച്ചെ അഞ്ചിന് ആറാട്ട് എന്നിവയും നടക്കും. അഞ്ചിന് രാവിലെ കലശാഭിഷേകം, വലിയ ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം വൈസ് പ്രസിഡന്റ് എന്‍ വിജയന്‍ സെക്രട്ടറി, എസ്.എസ് സിദ്ധാര്‍ത്ഥന്‍, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ,് ട്രഷറര്‍ കെ വിശ്വംഭരന്‍, കെ.കെ വേലായുധന്‍, സി.എസ് നാരായണന്‍കുട്ടി, എ.സി പ്രസാദ്, ഒ.കെ വിക്രമന്‍, കെ.എന്‍ ദിനേശന്‍, സി.കെ സുരേന്ദ്രന്‍, ധീവര മഹിളാസഭ പ്രസിഡന്റ് ഗംഗ സുശീലന്‍, സെക്രട്ടറി സീന ബേബി എന്നിവര്‍ നേതൃത്വം നല്‍കി.