Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
28/03/2022
ഉല്ലല വെള്ളാപ്പള്ളില്‍ ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി വിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉല്ലല ശ്രീ വെള്ളാപ്പള്ളില്‍ ദേവീക്ഷേത്രത്തിലെ ശ്രീ ഭദ്രകാളി ദുര്‍ഗാദേവി പുനഃപ്രതിഷ്ഠയും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. കണിച്ചുകുളങ്ങര കുമാരന്‍ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തി. മോഹന്‍ദാസ് ദാമോദരന്‍ ഭാഗവത സമര്‍പ്പണവും, ബി കൃഷ്ണകുമാര്‍ നിറപറ സമര്‍പ്പണവും നിര്‍വഹിച്ചു. കെ.വി പ്രസന്‍, പി.പി സന്തോഷ്, കെ.എസ് സാജു, ആശ, ആചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് രഘുവരന്‍, വൈസ് പ്രസിഡന്റ് വിജയന്‍ വെള്ളാപ്പള്ളിച്ചിറ, സെക്രട്ടറി വൈക്കം നന്ദനന്‍, ജോയിന്റ് സെക്രട്ടറി റെജിമോന്‍ പാഴൂത്തറപ്പടി, ട്രഷറര്‍ കെ.എസ് ബൈജു എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ ആറിന് രാവിലെ ഒന്‍പതിനും 10.43നും ഇടയ്ക്ക് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയും ദേവീപ്രതിഷ്ഠ, ഉപദേവത പ്രതിഷ്ഠകള്‍ എന്നിവയും നടക്കും. ഗുരുദേവ ക്ഷേത്ര സമര്‍പ്പണം ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ നിര്‍വഹിക്കും.