Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് വൈക്കത്ത് പൂര്‍ണം
28/03/2022
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം വൈക്കത്ത് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. ബാങ്കുകള്‍, സ്‌കൂളുകള്‍, ബോട്ട് ജെട്ടി, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയൊന്നും തുറന്നില്ല. വൈക്കത്തെ പ്രധാന തൊഴില്‍ വ്യവസായ മേഖലയായ കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും നന്നേ കുറവായിരുന്നു. ജങ്കാര്‍ സര്‍വീസ് നടത്തിയില്ല. ആശുപത്രിയുമായി ബന്ധപ്പെട്ട അപൂര്‍വം സര്‍വീസുകള്‍ മാത്രമേ ഉണ്ടായുള്ളൂ. രാവിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്ത് പ്രകടനം നടത്തി. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വൈക്കം ടൗണിലും പഞ്ചായത്തുകളിലും പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന് യൂണിയന്‍ നേതാക്കളായ പി.വി പ്രസാദ്, കെ.കെ ഗണേശന്‍, എം.ഡി ബാബുരാജ്, പി.എസ് പുഷ്‌കരന്‍, ഡി ബാബു, എബ്രഹാം പഴയകടവന്‍, എം.പി ജയപ്രകാശ്, പി.വി പുഷ്‌കരന്‍, ഹരിദാസ്, പി സുഗതന്‍, ഡി രഞ്ജിത് കുമാര്‍, കെ അജിത്ത്, ജോര്‍ജ് വര്‍ഗീസ്, എ.സി ജോസഫ്, ടി  രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കച്ചേരിക്കവലയിലെ സമരകേന്ദ്രത്തില്‍ നടന്ന സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി ടി.ജി ബാബു അധ്യക്ഷത വഹിച്ചു. വിവിധ സര്‍വീസ് സംഘടനാനേതാക്കളും സമരത്തില്‍ പങ്കെടുത്തു.  ടി.വി പുരത്ത്  നടന്ന യോഗം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് നേതാവ് ടെല്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. വെച്ചൂരില്‍ നടന്ന യോഗം സിപിഎം ഏരിയാ കമ്മിറ്റി അംഗം അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് യു മോഹനന്‍ അധ്യക്ഷത വഹിച്ചു. തലയാഴത്ത് സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ കമ്മിറ്റി അംഗം സി.കെ പ്രശോഭന്‍ അധ്യക്ഷത വഹിച്ചു.
തലയോലപ്പറമ്പ് ടൗണില്‍ നടന്ന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി ജയിംസ് അധ്യക്ഷത വഹിച്ചു. നാനാടത്തെ സമരകേന്ദ്രത്തില്‍ എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി സാബു പി മണലൊടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു.
മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍ ജങ്ഷനിലെ സമര കേന്ദ്രത്തില്‍ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.ബി രമ ഉദ്ഘാടനം ചെയ്തു. മോഹന്‍ കെ തോട്ടുപുറം അധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ നടന്ന യോഗം എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.എം രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. ചെമ്പില്‍ നടത്തിയ യോഗം സിപിഎം ലോക്കല്‍ സെക്രട്ടറി ടി.എന്‍ സിബി ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് പി.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.