Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭ ജില്ലാ കുടുംബസംഗമം നടത്തി
27/03/2022
കേരള ബ്രാഹ്മണസഭ ജില്ലാ കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്റെയും, യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമം വൈക്കം സമൂഹം ഹാളില്‍ എ.ഡി.ജി.പി എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉള്‍ക്കൊള്ളാന്‍ യുവതലമുറ തയ്യാറാകണമെന്ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. കേരള ബ്രാഹ്മണസഭ ജില്ലാ കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്റെയും, യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമം 'തപസ്യ- 2022' വൈക്കം സമൂഹം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ജില്ലയിലെ 1200ല്‍ പരം കുടുംബങ്ങളുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന ഡയറക്ടറി പ്രകാശനം ബ്രാഹ്മണസഭ മധ്യമേഖലാ സെക്രട്ടറി ജി.കെ പ്രകാശ് ആദ്യ പ്രതി കെ.സി കൃഷ്ണമൂര്‍ത്തിക്കു നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ പതിനൊന്ന് ഉപസഭകളിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച തൊണ്ണൂറില്‍പരം പ്രതിഭകളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് അനന്ത സുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി. വൈക്കം സി.ഐ കൃഷ്ണന്‍ പോറ്റി, ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി പി ബാലചന്ദ്രന്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ അശ്വിന്‍, വൈക്കം ഉപസഭ യുവജന വിഭാഗം പ്രസിഡന്റ് അര്‍ജുന്‍ ത്യാഗരാജന്‍, വൈക്കം വനിതാ വിഭാഗം പ്രസിഡന്റ് സീതാ ലക്ഷ്മി, സംസ്ഥാന സമിതിയംഗം എന്‍.ആര്‍ പരമേശ്വരന്‍, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, സംസ്ഥാന സമിതി അംഗം എച്ച് രാമനാഥന്‍, എസ് ശങ്കര്‍, വനിതാ വിഭാഗം മധ്യമേഖലാ പ്രസിഡന്റ് തങ്കം രാമകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ജാനകി അനന്തറാം, മധ്യമേഖല യുവജന വിഭാഗം പ്രസിഡന്റ് അജയ് ശങ്കര്‍, സംസ്ഥാന സമിതി അംഗം പ്രിയ അയ്യര്‍, യുവജനവിഭാഗം ജില്ലാ സെക്രട്ടറി രാഹുല്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഉപസഭകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അവതരിപ്പിച്ചു.