Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയംപൂജ മഹോത്സവം ആഘോഷിച്ചു
27/03/2022
കൊതവറ കുന്നക്കോവില്‍ സന്മാര്‍ഗ്ഗ പോഷണി ഭജനമഠത്തിന്റെ കീഴിലുള്ള  പൂജ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദയംപൂജ.
 
വൈക്കം: കൊതവറ കുന്നക്കോവില്‍ സന്മാര്‍ഗ്ഗ പോഷണി ഭജനമഠത്തിന്റെ കീഴിലുള്ള പൂജ സംഘത്തിന്റെ നേതൃത്വത്തില്‍ ഉദയംപൂജ മഹോത്സവം ആഘോഷിച്ചു. വ്രതശുദ്ധിയോടെ എത്തിയ നൂറിലധികം കുടുംബങ്ങളാണ് ഉദയംപൂജ സമര്‍പ്പിച്ചത്. വടക്കുംകര അനിരുദ്ധന്‍ ശാന്തികള്‍ ചടങ്ങിന് കാര്‍മിതത്വം വഹിച്ചു. ഭജനമഠം പ്രസിഡന്റ് സജീവ് ആലയ്ക്കല്‍, സെക്രട്ടറി മിനി നാടങ്ങാത്ത്, പൂജ സംഘം പ്രസിഡന്റ് ദാസന്‍ വെട്ടത്തില്‍, സെക്രട്ടറി സിന്ധു എടാട്ട്, എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് ഷാജി വെട്ടത്തില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.