Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് സുവര്‍ണ ജൂബിലി: സാംസ്‌കാരിക സമ്മേളനം നടത്തി
27/03/2022
കെ.പി.എം.എസ് സുവര്‍ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ സാംസ്‌കാരിക സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേരളാ പുലയര്‍ മഹാസഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം ബോട്ടുജെട്ടി മൈതാനിയിലെ ആമാചാടി തേവന്‍ നഗറില്‍ നടത്തിയ സാംസ്‌കാരിക സമ്മേളനം സി.കെ.ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്  പി.ടി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ആര്‍ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷാജി കാട്ടിക്കുന്ന്, കെ.പി.എം.സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ്‌കുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, അര്‍ബൻ ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു, യുവകലാസഹിതി സംസ്ഥാന കമ്മിറ്റി അംഗം സാംജി ടി.വി പുരം, സംസ്‌കൃത അധ്യാപകന്‍ ഡോ. അജയകുമാര്‍, കെ.പി.എം.എസ് യൂണിയന്‍ ട്രഷറര്‍ വി.വി ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.