Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കോടതിയുടെ 210-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി
26/03/2022
വൈക്കം കോടതിയുടെ 210-ാം വാര്‍ഷികാഘോഷം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം കോടതിയുടെ 210-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ശനിയാഴ്ച കോടതി അങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. രാജഭരണകാലത്ത് കേരളദേശത്ത് ആദ്യമായി ആരംഭിച്ച അഞ്ച് കോടതികളില്‍ ഒന്നാണ് വൈക്കം കോടതി. തോമസ് ചാഴിക്കാടന്‍ എം.പി, ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ഹരികുമാര്‍ എന്നിവര്‍  മുഖ്യപ്രഭാഷണം നടത്തി. സി.കെ ആശ എംഎല്‍എ, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റീന ദാസ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബിന്ദു മേരി ഫെര്‍ണാണ്ടസ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ പി.ആര്‍ പ്രമോദ്, ജോയിന്റ് സെക്രട്ടറി അഡ്വ ജോര്‍ജ് ജോസഫ്, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും നടത്തി.