Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രകലാപീഠത്തില്‍ ഇനി പച്ചക്കറി കൃഷിയും
26/03/2022
വൈക്കം ക്ഷേത്രകലാപീഠത്തിലെ ക്യാമ്പ് പരിസരത്ത് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആരംഭിച്ച സമ്മിശ്ര പച്ചക്കറി കൃഷി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പനും നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്രകലാപീഠത്തിലെ ക്യാമ്പ് പരിസരത്തുള്ള തരിശ് ഭൂമിയില്‍ സമ്മിശ്ര പച്ചക്കറി കൃഷിയുമായി അധ്യാപകരും വിദ്യാര്‍ഥികളും. വൈക്കം നഗരസഭയുമായി ചേര്‍ന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്. നിലം ഒരുക്കുന്ന ജോലികള്‍ ഒരാഴ്ച മുന്‍പേ തന്നെ തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയിരുന്നു. കപ്പ, ചേന, പച്ചക്കറികളായ തക്കാളി, പയര്‍, വെണ്ട, പച്ചമുളക്, ഫലവൃഷങ്ങളായ പ്ലാവ്, മാവ് എന്നിവയാണ് കൃഷി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പനും നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷും ചേര്‍ന്ന് മാവ് നട്ടു കൃഷി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കലാപീഠം ഡയറക്ടര്‍ പി എന്‍ ഗോപിനാഥപിള്ള, മാനേജര്‍ വി.കെ അശോക് കുമാര്‍, കൗണ്‍സിലര്‍ കെ.പി സതീശന്‍, കെ.ബി ഗിരിജകുമാരി, കലാപീഠം പ്രിന്‍സിപ്പാള്‍ എസ്.പി ശ്രീകുമാര്‍, എം.സി കൃഷ്ണകുമാര്‍, സൗമ്യ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കലാപീഠം അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും, തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.