Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനാചരണം നടത്തി
25/03/2022
വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ബോധവല്‍കരണ സെമിനാര്‍ ഡോ. അനിതാ ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിലെ ടി.ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണം നടത്തി. ആശുപത്രി ഹാളില്‍ നടന്ന ബോധവല്‍കരണ സെമിനാര്‍ സൂപ്രണ്ട് അനിതാ ബാബു ഉദ്ഘാടനം ചെയ്തു. ടി.ബി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ഡി ശ്രീകുമാര്‍ ക്ലാസ് എടുത്തു. കുട്ടികളില്‍ ഉണ്ടാകാവുന്ന ടി.ബി രോഗത്തിന്റെ ചികിത്സ സംബന്ധിച്ച് ഡോ.രഞ്ജിത്ത ബോധവല്‍കരണ ക്ലാസ് നയിച്ചു. ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ, എസ്.ടി.എല്‍.എസ് ഡാലിയ ജോര്‍ജ്, ഐ.സി.ടി.സി കൗണ്‍സിലര്‍ സനീഷ് എന്നിവര്‍ പ്രസംഗിച്ചു.