Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വ കേരളം പദ്ധതി: വൈക്കം നഗരസഭയിലെ മുഴുവന്‍ വീടുകളിലെയും മാലിന്യം ഹരിത കര്‍മസേന നീക്കം ചെയ്യും
24/03/2022
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26 വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ സംഭരിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക  രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: നഗരസഭയുടെ ഇരുപത്താറ് വാര്‍ഡുകളിലെ മുഴുവന്‍ ഭവനങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ മറ്റു മാലിന്യങ്ങളും സംഭരിക്കാന്‍ പദ്ധതിയായി. ഹരിത കര്‍മ്മ സേനയുടെ 46 പ്രവര്‍ത്തകരാണ് ഓരോ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നത് .ഇതിനായി എല്ലാവാര്‍ഡുകളിലും ഓരോ മിനി എം സി എഫ് യൂണിറ്റ് സ്ഥാപിക്കും. ഇതില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. പ്രതിമാസം 4 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആണ് നഗരസഭ ഹരിത കര്‍മ്മ സേന വഴി സംഭരിക്കുന്നത്. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം നഗരത്തെ ശുചിത്വ നഗരമായി മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. മാലിന്യങ്ങള്‍ പൊതുവഴിയിലും മറ്റും തള്ളുന്ന സാഹചര്യം ഒഴിവാക്കാനുള്ള ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. നഗരസഭ അഞ്ചാം വാര്‍ഡില്‍ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പീറ്റി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, ബീ ചന്ദ്രശേഖരന്‍, എസ് ഹരിദാസന്‍ നായര്‍, രാധിക ശ്യാം, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാല്‍, മോഹനകുമാരി, ലേഖ ശ്രീകുമാര്‍, ലേഖ അശോകന്‍ , ബിജിമോള്‍,സൂപ്രണ്ട് മായ, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ ജെ അജിത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപി അജിത്ത്, ഓവര്‍സിയര്‍ സൗമ്യ ജനാര്‍ദ്ദനന്‍,  എന്നിവര്‍ പങ്കെടുത്തു.