Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ചന്ദ്രപ്പന്‍ അനുസ്മരണം നടത്തി
23/03/2022
അഖിലേന്ത്യ കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ സി.കെ ചന്ദ്രപ്പന്‍ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിപിഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ പ്രസിഡന്റുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ പത്താം ചരമ വാര്‍ഷിക അനുസ്മരണം നടത്തി. കച്ചേരിക്കവലയില്‍ നടത്തിയ അനുസ്മരണ സമ്മേളനനം കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍, സെക്രട്ടറി കെ.കെ ചന്ദ്രബാബു, ജില്ലാ കമ്മിറ്റി അംഗം കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, കെ.വി ജീവരാജന്‍, കെ രഘുനന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.