Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്സ് യൂണിയന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി
23/03/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം വെച്ചൂര്‍ പെന്‍ഷന്‍ ഭവനില്‍ നടത്തി. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് തോമസ് സാംസ്‌കാരികവേദി പ്രതിനിധി പി.കെ ശിവന്‍കുട്ടി മേനോന്‍, തലയാഴം യൂണിറ്റ് പ്രസിഡന്റ് പി.കെ മുരളീധരന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ, ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്‍, യൂണിറ്റ് അംഗം യു മോഹനന്‍, സി.എസ്.എം കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികച്ച നേട്ടം കൊയ്ത ഉണ്ണി പുത്തന്‍വേലിചിറ, ആര്യ ആര്‍ നാഥ്, രേഷ്മ ജഗദീഷ്, ആതിര എസ് നായര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.