Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടേക്ക് എ ബ്രേക്ക്: വൈക്കം ടൗണില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങളുടെയും പൊതു ശൗചാലയങ്ങളുടെയും ശിലാസ്ഥാപനം നടത്തി
23/03/2022
വൈക്കം നഗരസഭ അഞ്ചു കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങളുടെയും പൊതു ശൗചാലയങ്ങളുടെയും ശിലാസ്ഥാപനം കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭ ജനകീയാസൂത്രണ രജത ജൂബിലിയുടെ ഭാഗമായി നടത്തുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന അഞ്ചു വഴിയോര വിശ്രമ കേന്ദ്രങ്ങളുടെയും പൊതു ശൗചാലയങ്ങളുടെയും ശിലാസ്ഥാപനം കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിച്ചു. ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും ഫണ്ടുപയോഗിച്ച് 70 ലക്ഷം രൂപ ചെലവിലാണ് നഗരത്തിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളില്‍ അത്യാധുനിക സംവിധാനത്തോടെ ടോയ്ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങളും അമ്മമാര്‍ക്ക് മുലയൂട്ടാനും വിശ്രമിക്കാനും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം സൗകര്യങ്ങളും ഉള്‍പ്പെടുത്തി ആണ് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുന്നത്. കോവിലകത്തുംകടവ് മത്സ്യ മാര്‍ക്കറ്റ്, വൈക്കം ബോട്ട് ജെട്ടി, കച്ചേരിക്കവല ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം, ദളവാക്കുളം ബസ് സ്റ്റാന്റ്, കിഴക്കേനട ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം എന്നിവിടങ്ങളാണ് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ലേഖ ശ്രീകുമാര്‍, പ്രീത രാജേഷ്, കെ.പി സതീശന്‍, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എന്‍ അയ്യപ്പന്‍, എസ് ഇന്ദിരാദേവി, എസ് ഹരിദാസന്‍ നായര്‍, എം കെ മഹേഷ്, സിന്ധു സജീവന്‍, രാധിക ശ്യാം, ബിജിമോള്‍, ബി രാജശേഖരന്‍, രാജശ്രീ വേണുഗോപാല്‍, എബ്രഹാം പഴയകടവന്‍, ബിന്ദു ഷാജി, പി.എസ് രാഹുല്‍, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ ബി ജയകുമാര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി അജിത്ത് എന്നിവര്‍ പങ്കെടുത്തു.