Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതിക്ക് ക്ഷേത്രങ്ങളിലും സമൂഹങ്ങളിലും വരവേല്‍പ് നല്‍കി
22/03/2022
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം സമൂഹത്തില്‍ നല്‍കിയ വരവേല്‍പിനുശേഷം സമൂഹം ഹാളില്‍ ഇറക്കിപൂജയും പറ സമര്‍പ്പണവും നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം മഹാദേവക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും വൈക്കം സമൂഹത്തിലും വടയാര്‍ സമൂഹത്തിലും പയറുകട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരമ്പരാഗതമായ ചടങ്ങാണ് ഭഗവതിയുടെ വൈക്കത്തേക്കുള്ള എഴുന്നള്ളിപ്പും വിവിധ കേന്ദ്രങ്ങളിലെ വരവേല്‍പും. ചൊവ്വാഴ്ച രാവിലെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആദ്യ വരവേല്‍പ്പ് നല്‍കി. ദേവസ്വം അധികാരികളും ഉപദേശ സമിതി ഭാരവാഹികളും ഭഗവതിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു. രാവിലെ 9.30 ന് വൈക്കം സമൂഹത്തില്‍ എത്തിയ എഴുന്നള്ളിപ്പിനെ കവാടത്തില്‍ വച്ച് സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി എന്നിവര്‍ അരിയും പൂവും എറിഞ്ഞു വരവേറ്റു. സമൂഹം ഹാളില്‍ ഇറക്കി പൂജയും നടത്തി. ആചാര്യന്‍ മുരളി പോറ്റി മുഖ്യകാര്‍മികനായി. നിരവധി ഭക്തര്‍ ഭഗവതിക്ക് നിറപറ സമര്‍പ്പിച്ചു. അട നിവേദ്യം, അറുനാഴി എന്നീ ചടങ്ങുകള്‍ നടത്തി. പുഷ്പമാല കൊണ്ട് മൂത്തേടത്തുകാവിലമ്മയുടെ തിടമ്പ് അലംകൃതമാക്കിയ ശേഷമാണ് ഇറക്കി പൂജയുടെ ചടങ്ങുകള്‍ നടത്തിയത്. സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി, ഗോപാലകൃഷ്ണന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ എ.ജി വാസുദേവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.