Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം: കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
22/03/2022
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ മുന്നോടിയായി ചൊവ്വാഴ്ച്ച വൈകിട്ട് നടന്ന കുലവാഴ പുറപ്പാട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനു സമാരംഭം കുറിച്ചു നടന്ന കുലവാഴ പുറപ്പാട് ആകര്‍ഷകമായി. ചൊവ്വാഴ്ച്ച വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നാണ് കുലവാഴ പുറപ്പാട് കാളിയമ്മനട ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ഉത്സവാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ കെട്ടിയലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേരക്കുലകളും കട്ടിമാലകളും അലംകൃതമായ വാഹനത്തില്‍ എഴുന്നള്ളിക്കുന്നതാണ് കുവാഴപ്പുറപ്പാട്. താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി. വൈക്കം ക്ഷേത്രത്തില്‍ നിന്നും താലങ്ങളിലേക്ക് ദീപം പകര്‍ന്നതോടെയാണ് കുലവാഴ പുറപ്പാട് പുറപ്പെട്ടത്. പ്രസിഡന്റ് കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി വി.ആര്‍ രാധാകൃഷ്ണന്‍, കെ ബാബു, ടി ശിവന്‍ ആചാരി, കെ പുരുഷന്‍, കെ ചന്ദ്രശേഖരന്‍, അമ്മിണി ശശി, കെ.കെ പത്മനാഭന്‍, എം.ടി അനില്‍കുമാര്‍, വി ജയന്‍, വി.എം സാബു എന്നിവര്‍ നേതൃത്വം നല്‍കി.