Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
22/03/2022
തിരുമണി വെങ്കിടപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്തു ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. ശാന്തിമാരായ മധുസൂദനന്‍ പോറ്റി, സുമേഷ് എന്നിവര്‍ സഹകാര്‍മികരായി. ശ്രീകോവില്‍ വെച്ച് പൂജിച്ച കൊടികൂറയിലേക്ക് ദേവചൈതന്യം ആവാഹിച്ച് ചേര്‍ത്തശേഷം അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടികൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിന് മുമ്പായി വിശേഷാല്‍ ദീപക്കാഴ്ച ,ചുറ്റുവിളക്ക്, നെയ് വിളക്ക് എന്നിവ നടത്തിയശേഷമാണ് കൊടിയേറ്റിയത്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും തീവെട്ടികളും വാദ്യമേളങ്ങളും ചടങ്ങിന് അകമ്പടിയേകി. കൊടിയേറ്റ് സദ്യ, ഉത്സവബലി, പഞ്ചവാദ്യം, താലപ്പൊലി, ചുറ്റുവിളക്ക്, പള്ളിവേട്ട, ആറാട്ട്, ആറാട്ട് സദ്യ, ക്ഷേത്ര കലകള്‍, ശ്രീബലി, കാഴ്ചശ്രീബലി, വിളക്ക് എഴുന്നള്ളിപ്പ്, ഓട്ടന്‍തുള്ളല്‍, ചുറ്റുവിളക്ക്, സംഗീത കച്ചേരി, ഉത്സവബലിദര്‍ശനം, ചാക്യാര്‍കൂത്ത്, നാടകം, ദേശ താലപ്പൊലി, വലിയ കാണിക്ക എന്നിവ പ്രധാന പരിപാടികള്‍ ആണ്. മാര്‍ച്ച്‌ 30ന് ആറാട്ട് സദ്യ, ആറാട്ട് ബലി, ആറാട്ടെഴുന്നള്ളിപ്പ് എന്നിവയോടെ ഉത്സവം സമാപിക്കും.
സബ് ഗ്രൂപ്പ് ഓഫീസര്‍ അനില്‍, ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി.ടി ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മനോഹരന്‍ മാങ്കാവില്‍, സെക്രട്ടറി പുരുഷോത്തമന്‍ പുത്തൂര്‍, കെ.ആര്‍ രജികുമാര്‍, പി.ആര്‍ സജീവ്, ടി.എം ഷാജി, ഷാജി പി പുതുവല്‍ നികര്‍ത്തില്‍, പി.സി അരുണ്‍, ടി.എ അഖില്‍, എന്‍.ജി രമണന്‍, കുഞ്ഞുമോന്‍ തോപ്പില്‍, പീതാംബരന്‍ തേവര്‍ മുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.