Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ നടന്ന ഉദയംപൂജ ഭക്തിസാന്ദ്രമായി
21/03/2022
അക്കരപ്പാടം ഓംകാരേശ്വരം ഉദയംപൂജ സമാജത്തിന്റെ നേതൃത്വത്തില്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ ഭക്തജനങ്ങള്‍ ഉദയംപൂജ സമര്‍പ്പിക്കുന്നു.

വൈക്കം: അക്കരപ്പാടം ഓംകാരേശ്വരം ഉദയംപൂജ സമാജത്തിന്റെ നേതൃത്വത്തില്‍ അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ നടത്തിയ ഉദയംപൂജ ഭക്തിസാന്ദ്രമായി. സൂര്യഭഗവാനെ ധ്യാനിച്ചുകൊണ്ട് ഇരുന്നൂറോളം കുടുംബങ്ങള്‍ താലങ്ങള്‍ ഉയര്‍ത്തി സൂര്യഭഗവാനെ ഉദയംപൂജ സമര്‍പ്പിച്ചു. താലത്തില്‍ നീരാഞ്ജന ദീപവും പൂജ അപ്പവും പുഷ്പങ്ങളും പഴങ്ങളും വച്ചാണ് ഭക്തര്‍ താലങ്ങള്‍ ഉയര്‍ത്തി ഭഗവാനെ ആരാധിച്ചത്. നാമസങ്കീര്‍ത്തനങ്ങളും ഉടുക്കുപാട്ടും, വായ്ക്കുരവയും ചടങ്ങിന് ഭക്തി പകര്‍ന്നു. ക്ഷേത്രത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പ്രധാന ആചാരമാണ് ഉദയംപൂജ. രണ്ടു ദിവസത്തെ വ്രതമെടുത്തെത്തിയ ഭക്തര്‍ ഉച്ചപൂജയ്ക്കാണ് താലം ഉയര്‍ത്തിയത്. എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖ പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, ഷാജി വട്ടപ്പടവില്‍, കെ.ടി ചന്ദ്രന്‍, ശിവജി രണ്ടുപറ, വിപിന്‍, എം.സി സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ക്ഷേത്രം മേല്‍ശാന്തി അജിത് മഹാദേവന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.