Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടേല്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ആചരിച്ചു
21/03/2022
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ച് നടന്ന നേര്‍ച്ച സദ്യയുടെ വിഭവങ്ങള്‍ ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ വെഞ്ചരിക്കുന്നു.

വൈക്കം: ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആദരിച്ചു. വിശുദ്ധ ഗ്രന്ഥം വായന, വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം, വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കല്‍, ഊട്ടുനേര്‍ച്ച എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. തിരുനാളാഘോഷത്തിന്റെ പ്രധാന ചടങ്ങായ ഊട്ടുനേര്‍ച്ചയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ, ഫാ. ജെസബ് ഇഞ്ചക്കാട്ടില്‍ എന്നിവര്‍ കാര്‍മികരായിരുന്നു. പള്ളിഹാളില്‍ തയ്യാറാക്കിയ ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ വെഞ്ചരിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വിളമ്പി. കണ്‍വീനര്‍ സേവ്യര്‍ പൂവത്തില്‍, ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസ് ചിറ്റേഴത്ത്, റീജസ് കണ്ടത്തിപ്പറമ്പില്‍, ബാബു കണ്ണുവള്ളില്‍, ബാബു പാലയ്ക്കല്‍, സണ്ണി മാന്നംങ്കേരി എന്നിവര്‍ നേതൃത്വം നല്‍കി.