Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസിന്റെ ഓരോ വളര്‍ച്ചയിലും സമുദായാചാര്യന്റെ ഹൃദയസ്പന്ദനം ഉണ്ട്: പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍
21/03/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അനുമോദന സമ്മേളനവും സ്‌കോളര്‍ഷിപ്പ് വിതരണവും എന്‍.എസ്.എസ് നായക സഭാംഗം പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഓരോ വളര്‍ച്ചയിലും സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഹൃദയസ്പന്ദനമുണ്ടെന്ന് എന്‍.എസ്.എസ് നായക സഭാംഗവും ചേര്‍ത്തല എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍. വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനവും സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായാചാര്യന്റെ ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവും ആണ് എന്‍.എസ്.എസ് എന്ന പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കിയത്. ഇത് പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 97 കരയോഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് എന്‍.എസ്.എസ് അനുവദിച്ച വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു. മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പ്ലസ് ടു വിഭാഗത്തിലും ഉന്നതവിജയം നേടിയവരെ ആദരിച്ചു. കലാകായിക രംഗത്തും മറ്റു വിവിധ രംഗങ്ങളിലും കഴിവ് തെളിയിച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.