Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുജല കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പില്‍ മികച്ച നേട്ടം
21/03/2022
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കരിയാറ്റില്‍ ജയകുമാറും അജിത്കുമാറും ചേര്‍ന്നു നടത്തിയ ഓരുജല കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. 
 
വൈക്കം: തലയാഴം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കരിയാറ്റില്‍ കേരള ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി ജയകുമാറും അജിത് കുമാറും ചേര്‍ന്ന് നടത്തിയ ഓരുജല കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരിയാറ്റില്‍ പ്രത്യേക സംവിധാന ഒരുക്കി നടത്തിയ കൃഷിക്ക് മികച്ച വിളവ് കിട്ടി. ഇതോടൊപ്പം ഉള്‍നാടന്‍ ജലാശയങ്ങളില്‍ നടപ്പാക്കുന്ന ശിഖാര്‍ ബോട്ടിന്റെ ഉദ്ഘാടനവും എം.എല്‍.എ നിർവഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ജയകുമാര്‍ പുറത്തേഴത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹൈമി ബോബി, എസ് ബിജു, എസ് ദേവരാജന്‍, ജെല്‍സി സോണി, പി.എസ് പുഷ്‌കരന്‍, പി കണ്ണന്‍, കെ.വി അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.