Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യനിര അനിവാര്യം: ബിനോയ് വിശ്വം
21/03/2022
സിപിഐ പൈനുങ്കല്‍ ബ്രാഞ്ച് സമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ വലതുപക്ഷ പിന്തിരിപ്പന്‍ മുന്നേറ്റമുണ്ട്. ബി.ജെ.പി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണ്. ഭാരതീയരുടെ വിശ്വാസങ്ങളെ പോലും വോട്ടാക്കിമാറ്റി അധികാരത്തിലെത്തുകയാണ് അവരുടെ തന്ത്രം. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ വിശാലമായ ഐക്യനിരയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ യോജിക്കാവുന്ന മുഴുവന്‍ പേരെയും ഒരുമിച്ച് അണിനിരത്തി ഈ ജനവിരുദ്ധ ശക്തികളെ പരാജയപ്പെടുത്തണമെന്നും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. സിപിഐ പൈനുങ്കല്‍ ബ്രാഞ്ച് സമ്മേളനം കെ.കെ രമേശന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനുകഴിയുന്ന തരത്തില്‍ പാര്‍ട്ടിയെ സുസംഘടിതമാക്കാന്‍ ഘടകസമ്മേളനം ഉപകരിക്കണം എത്രയോ പേരുടെ ചോരയും ജീവനും ത്യാഗവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതിന് വിജയവും പരാജയവുമുണ്ട്. നമ്മള്‍ വിജയങ്ങളില്‍ ഊറ്റംകൊള്ളുക മാത്രമല്ല വീഴ്ചകളും കോട്ടങ്ങളും ആത്മാര്‍ത്ഥമായി വിലയിരുത്താനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയണം. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനവും സ്വയം വിമര്‍ശനവും സ്പര്‍ധയുടെയും വ്യക്തിവിരോധത്തിന്റെയും പേരിലാകരുത്. കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇരിപ്പിടം ഹൃദയമാകണം. പാവപ്പെട്ടവനുവേണ്ടി അവന് ഒപ്പം നില്‍ക്കുക എന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരുവിധ ചാഞ്ചാട്ടവും ഉണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ നിഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കെ അനില്‍കുമാര്‍, എസ് ബിജു, എം.എസ് രാമചന്ദ്രന്‍, കെ.ബി അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.