Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര സമര്‍പ്പണം നടത്തി
20/03/2022
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര സമ്മേളനം എഴുത്തുകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ജീവിതത്തെക്കുറിച്ച് പ്രസംഗിച്ചിരുന്ന ആളായിരുന്നു ബഷീര്‍ എന്ന് എഴുത്തുകാരനും ബഷീര്‍ സ്മാരക സമിതി ചെയര്‍മാനുമായ കിളിരൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി വൈസ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ മകന്‍ ആനീസ് ബഷീര്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. ബഷീര്‍ പുരസ്‌കാരമായ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം എഴുത്തുകാരി ബി.എം സുഹറ, ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം കവയത്രി വി.എം ഗിരിജ എന്നിവര്‍ ഏറ്റുവാങ്ങി. ടോമി കല്ലാനി, എം.ഡി.ബാബുരാജ് എന്നിവര്‍ അവാര്‍ഡ് തുക വിതരണം ചെയ്തു. 10,001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. എം.എം ബഷീര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പി രാമഭദ്രന്‍, സി.ആര്‍ നീലകണ്ഠന്‍, സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ഡോ. യു ഷംല, പ്രഫ. കെ.എസ് ഇന്ദു, മോഹന്‍ ഡി ബാബു, ഡോ. അംബിക എ നായര്‍, ഡോ.എസ് പ്രീതന്‍, ആര്‍ കലാദേവി, സി.ജി ഗിരിജന്‍ ആചാരി, എ ശ്രീകല, എം.ജെ ജോര്‍ജ്, ഡി മനോജ്, അബ്ദുല്‍ ആപ്പാഞ്ചിറ, കെ.എം ഷാജഹാന്‍. എന്നിവര്‍ പ്രസംഗിച്ചു.