Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വളങ്ങളുടെയും കീടനാശിനികളുടെയും വിലവര്‍ധനവിനെതിരെ തലയാഴം പഞ്ചായത്തിലെ കര്‍ഷകര്‍ ധര്‍ണ നടത്തി
20/03/2022
വളങ്ങളുടെയും കീടനാശിനികളുടെയും വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തലയാഴം പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി ഭവനു മുന്നില്‍ നടത്തിയ കര്‍ഷക ധര്‍ണ വനം സൗത്ത് പാടശേഖര സമിതി പ്രസിഡന്റ് സിബിച്ചന്‍ ഇടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷികമേഖലയ്ക്ക് അനിവാര്യമായ വളങ്ങളുടെയും കീടനാശിനികളുടെയും വിലവര്‍ധനവ് കര്‍ഷകര്‍ക്ക് താങ്ങാന്‍ ആവില്ലെന്നും വിലവര്‍ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തലയാഴം പഞ്ചായത്തിലെ വിവിധ പാടശേഖര സമിതികള്‍ ആവിഷ്‌കരിച്ച കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തലയാഴം കൃഷി ഭവന് മുന്നില്‍ ധര്‍ണ നടത്തി. എലി ശല്യം മൂലം വന്‍തോതില്‍ വിളവു നഷ്ടപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. എലികളുടെ ശല്യം വര്‍ധിച്ചുവരുന്നത് എലിപ്പനിക്ക് വഴികാട്ടിയാകുമോ എന്ന ആശങ്കയും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. വനം സൗത്ത് പാടശേഖരസമിതി പ്രസിഡന്റ് സിബിച്ചന്‍ ഇടത്തില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ ആര്‍ പ്രകാശന്‍, പി.എസ് ബാബുരാജ്, ശിവദാസന്‍ പുതുപ്പറമ്പ്, മണിയന്‍ കളത്തിപറമ്പ്, പി.എസ് ബാബുരാജ്, ശിവദാസന്‍ പുതുപ്പറമ്പ്, മണിയന്‍ കളത്തിപ്പറമ്പില്‍, ദാസന്‍ വെട്ടത്തില്‍, രാജു കോടാലിചിറ, മുരളീധരന്‍ സായികൃപ, ജയന്‍ വൈക്കത്ത് വിരുത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.