Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി.ബി കോളേജ് മലയാള വിഭാഗം ഋതി വാര്‍ഷികാഘോഷം നടത്തി
19/03/2022
തലയോലപ്പറമ്പ് ഡി.ബി കോളേജിലെ മലയാള വിഭാഗം പൂര്‍വ അധ്യാപക-വിദ്യാര്‍ഥികളുടെ സംഘടനയായ ഋതിയുടെ വാര്‍ഷികാഘോഷം പൂര്‍വ വിദ്യാര്‍ഥികളും പൂര്‍വാധ്യപകരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗം പൂര്‍വ വിദ്യാര്‍ഥികളുടെയും പൂര്‍വാധ്യാപകരുടെയും സംഘടനയായ ഋതിയുടെ വാര്‍ഷികാഘോഷവും എഴുത്തിലും പഠനത്തിലും മികവ് നേടിയ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുരസ്‌കാര വിതരണവും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ അനിതയുടെ അധ്യക്ഷതയില്‍ പൂര്‍വാധ്യാപകരും വിദ്യാര്‍ ത്ഥികളും ചേര്‍ന്ന് ദീപം തെളിയിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന മലയാള വിഭാഗം മേധാവി  ഡോ. അംബിക എ നായര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സെക്രട്ടറി സി.സി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂര്‍വാധ്യപകരായ ഡോ. എസ് ലാലിമോള്‍, ഡോ. ബി പത്‌നാഭപിള്ള, പി.ഡി ശശിധരന്‍, കെ.കെ സുലോചന, പൂര്‍വ വിദ്യാര്‍ഥികളായ ബി അനില്‍കുമാര്‍, ശശി ആമ്പല്ലൂര്‍, ഉണ്ണികൃഷ്ണന്‍, എക്‌സി. അംഗം സ്മിത ഷമീഷ് എന്നിവര്‍ പ്രസംഗിച്ചു.