Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ആശ്രമം സ്‌കൂള്‍ നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടിന്റെ കട്ടിള വയ്പ്പ് നടത്തി
19/03/2022
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നല്‍കുന്ന നാലാമത്തെ വീടിന്റെ കട്ടിള വയ്പ്പ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും സെക്രട്ടറി എം.പി സെന്നും ചേര്‍ന്നു നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നാലു നിര്‍ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതില്‍ നാലാമത്തെ വീടിന്റെ കട്ടിള വയ്പ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷും സെക്രട്ടറി എം.പി. സെന്നും ചേര്‍ന്നു നിര്‍വഹിച്ചു. ഏഴര ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണ ചെലവ്. ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളായ, അക്കരപാടം ശാഖയിലെ തടത്തില്‍ പറമ്പില്‍ ചന്ദ്രന്റെ മക്കളായ അജിത്, അതുല്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എന്‍.എസ്.എസ് പ്രാഗ്രാം ഓഫീസര്‍ ഇ.പി ബീന, മഞ്ജു എസ് നായര്‍, സി.എസ് ജിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, ശാഖാ ഭാരവാഹികളായ പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് പി സദാശിവന്‍, യൂണിയന്‍ കമ്മിറ്റി മെമ്പര്‍ എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, വി.എം വിപിന്‍, ടി.കെ ജയകുമാര്‍, കെ.പി ഷാജി, എം.ആര്‍ രഞ്ജിത്ത്, പി.ഡി സരസന്‍, വി.ആര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു. എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നിര്‍ധന വിഭാഗങ്ങള്‍ക്ക് നല്‍കുന്ന 34-ാമത്തെ വീടാണിത്.