Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ മലമ്പനി നിവാരണ പ്രഖ്യാപനം നടത്തി
19/03/2022
വൈക്കം നഗരസഭാ പരിധിയില്‍ മലമ്പനി നിവാരണ പ്രഖ്യാപനം വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബുവിന് വിളംബര പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭാ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ മലമ്പനി നിവാരണ പ്രഖ്യാപനം നടത്തി. വൈക്കം നഗരസഭ, താലൂക്ക് ആശുപത്രി, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് മലമ്പനി നിവാരണ പ്രഖ്യാപനം നടത്തുകയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബുവിന് മലമ്പനി നിവാരണ വിളംബര പത്രം കൈമാറുകയും ചെയ്തു. സമ്മേളനത്തില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ. എസ്.കെ ഷീബ, പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രസിമോള്‍, നഗരസഭ കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ബി രാജശേഖരന്‍, രാജശ്രീ വേണുഗോപാല്‍, പി.എസ് രാഹുല്‍, കെ.എസ് ലത, ജെ.പി.എച്ച്.എന്‍ എം.എസ് ഷീബ, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.