Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈക്രോസാന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എല്‍.എല്‍.സിയുടെ ഓഫ്‌ഷോര്‍ സെന്റര്‍ വൈക്കത്ത് പ്രവര്‍ത്തനമാരംഭിച്ചു.
08/04/2016
മൈക്രോസാന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എല്‍.എല്‍.സിയുടെ ഓഫ് ഷോര്‍ ഡിവിഷന്‍ ഉദ്ഘാടനം മേക്ക് ഇന്‍ കേരള സി.ഇ.ഒ എം.എം അജയകുമാര്‍ നിര്‍വഹിക്കുന്നു.

അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിയായ മൈക്രോസാന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എല്‍.എല്‍.സിയുടെ ഓഫ്‌ഷോര്‍ സെന്റര്‍ വൈക്കത്ത് പ്രവര്‍ത്തനമാരംഭിച്ചു. മേക്ക് ഇന്‍ ഇന്‍ഡ്യ-മേക്ക് ഇന്‍ കേരള പദ്ധതിയില്‍പ്പെടുത്തിയാണ് കമ്പനി വൈക്കത്ത് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഓഫ് ഷോര്‍ ഡിവിഷന്‍ ഉദ്ഘാടനം മേക്ക് ഇന്‍ കേരള സി.ഇ.ഒ എം.എം അജയകുമാര്‍ നിര്‍വഹിച്ചു. വൈറ്റ് ഗേറ്റ് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ മൈക്രോസാന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രൈവറ്റ് ലിമിററഡ് എം.ഡിയും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രൂപേഷ് ആര്‍.മേനോന്‍ അധ്യക്ഷത വഹിച്ചു. വെബ്‌സൈററ് കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കില്‍ ഇന്‍ഡ്യയുടെ ഭാഗമായുള്ള ഐ.ടി, ഇലക്‌ട്രോണിക്‌സ് മേഖലകളുടെ സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗ് ഡിവിഷന്‍ ഉദ്ഘാടനം ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിയും, ബ്രോഷര്‍ പ്രകാശനം സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാറും നിര്‍വഹിച്ചു. മൈക്രോസാന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സി.ഇ.ഒ വിഷ്ണു ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കയിലെ കാലിഫോര്‍ണിയ ഗവണ്‍മെന്റിന്റെ ഉള്‍പ്പെടെയുളളയുടെ ജോലികള്‍ ചെയ്യുന്ന മൈക്രോസാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വൈക്കം ആസ്ഥാനമായാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് മേക്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിപ്രകാരം മേക്ക് ഇന്‍ ഇന്‍ഡ്യ-മേക്ക് ഇന്‍ കേരളയുമായി സഹകരിച്ചാണ് വൈക്കത്ത് സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്. ഇതുവഴി സമീപപ്രദേശങ്ങളിലുള്ള നിരവധിപേര്‍ക്ക് തൊഴില്‍ അവസരവും ലഭിക്കും. കുസാറ്റ് ഡയറക്ടര്‍ ഡോ. കെ.കെ സജു, വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.