Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗതമായി കൊടിയേററിന് തലേദിവസം നടത്തിവരാറുള്ള കുലവാഴപ്പുറപ്പാട് ഇന്ന് നടക്കും
21/11/2015
അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗതമായി കൊടിയേററിന് തലേദിവസം നടത്തിവരാറുള്ള കുലവാഴപ്പുറപ്പാട് ഇന്ന് നടക്കും എന്‍.എസ്.എസ് ടൗണ്‍ മേഖലാ കരയോഗ സംയുക്ത സമിതിയാണ് കുലവാഴ പുറപ്പാട്, അഷ്ടമി ഉത്സവത്തിന്റെ ഒന്നും രണ്ടും ദിവസത്തെ അഹസ്സ്, ലക്ഷദീപം, വെടിക്കെട്ട്, പ്രാതല്‍, കലാപരിപാടികള്‍ എന്നിവ നടത്തുന്നത്. ആയിരത്തിലധികം വനിതകളുടെ താലപ്പൊലി ഇന്ന് വൈകുന്നേരം നാലിന് പഞ്ചവാദ്യം, ചെണ്ടമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വഴുതനക്കാട് സരസ്വതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് തോട്ടുവക്കം, തെക്കേനട, പടിഞ്ഞാറെനട വഴി മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിക്കും. താലപ്പൊലിയെ ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ച് കരിക്കിന്‍കുലകളും കുലവാഴകളും കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കും. അതിനുശേഷം ക്ഷേത്രകവാടങ്ങളും പ്രധാന ഉപദ്രവ സന്നിധികളും അലങ്കരിക്കും. ചടങ്ങുകള്‍ക്ക് സംയുക്ത കരയോഗം ഭാരവാഹികളായ ബി.ശശിധരന്‍, എസ്.പ്രതാപ്, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, പി.എന്‍ പണിക്കര്‍, പി.ജയകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, എസ്.ഹരിദാസന്‍ നായര്‍, മുരളീധരന്‍, ബി.വിജയകുമാര്‍, എസ്.മധു, കെ.അരവിന്ദാക്ഷന്‍ നായര്‍, എന്‍.ശശികുമാര്‍, ഹര്‍ഷന്‍, ആര്‍.കെ നായര്‍, എസ്.യു കൃഷ്ണകുമാര്‍, വനിതാ സമാജം അംഗങ്ങളായ ഗിരിജ വിക്രമന്‍, ജലജ സതീഷ്, സിന്ധു, ജഗദംബിക, അംബിക രാംകുമാര്‍, കെ.ജി രാജലക്ഷ്മി, ശ്രീകുമാരി, ശ്രീകല, ദേവീ പാര്‍വതി, ശാന്തകുമാരി, കല ചന്ദ്രശേഖര്‍, സുശീല എം.നായര്‍, വത്സല ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.