Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ആചരിച്ചു
19/03/2022
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ച് നടത്തിയ ഊട്ടു നേര്‍ച്ചയുടെ വിഭവങ്ങള്‍ വികാരി ഫാ. ടോണി കോട്ടയ്ക്കല്‍ ആശീര്‍വദിക്കുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായി നടത്തിയ ഊട്ടു നേര്‍ച്ചയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ വിശുദ്ധ ഗ്രന്ഥം വായന, വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവ നടത്തി. വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കൊതവറ പള്ളി വികാരി ഫാ. ബൈജു കണ്ണമ്പുഴ സഹകാര്‍മികനായി. പാരീഷ് ഹാളില്‍ നടത്തിയ ഊട്ടുനേര്‍ച്ചയില്‍ ഉണക്കലരി ചോറും 15 കൂട്ടം കറികളും പപ്പടം, പഴം പായസവും വിളമ്പി. ബ്രാഹ്മണ സഭ ജില്ലാ പ്രസിഡണ്ട് കെ.സി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് രണ്ടായിരം പേര്‍ക്ക് വിഭവങ്ങള്‍ തയ്യാറാക്കിയത്. ജീവനിലയം, അനാഥാലയങ്ങള്‍, വീടുകളില്‍ കഴിയുന്ന പ്രായമായവര്‍ക്കും രോഗികള്‍ക്കും വിഭവങ്ങള്‍ അതാത് മേഖലയില്‍ എത്തിച്ചു കൊടുത്തു. ട്രസ്റ്റിമാരായ കെ.ജി ജോര്‍ജ്ജ് പഴേമഠം, എബ്രഹാം മങ്ങാട്ട്, വൈസ് ചെയര്‍മാന്‍ സന്തോഷ് അറയ്ക്കല്‍ പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ തങ്കച്ചന്‍ പഴേമഠം, ജോയ് തമ്പിതറ, ജോണികുരിയപുറം, ജോസ് കടവിതറ, ആന്റോ തൈപ്പറമ്പില്‍, അന്നമ്മ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.