Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് പനയ്ക്കല്‍ ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ചു
18/03/2022
ചെമ്പ് കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഉത്രം പൊങ്കാലയുടെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന ഉത്രം പൊങ്കാലയില്‍ വ്രതശുദ്ധിയോടെ എത്തിയ ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. പൊങ്കാലയുടെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. ക്ഷേത്രംതന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി, മേല്‍ശാന്തി കടമ്പനാട് അപ്പുക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ക്ഷേത്രത്തിന് വടക്കേ മൈതാനത്തു നടന്ന പൊങ്കാല സമര്‍പ്പണത്തില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. ദേവസ്വം സെക്രട്ടറി പി.എം ചന്ദ്രന്‍, ടി.കെ വാസുദേവന്‍, എന്‍ ജി ബിജു, കെ ജി സുരേഷ്, കെ സജീവന്‍, സുബിന്‍, പി ഗോപിനാഥപിള്ള, വി ശശിധരന്‍ നായര്‍, കെ വിശ്വംഭരന്‍,ജി യശോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 20ന് രാവിലെ 11.30ന് ചിത്തിര പ്രസാദഊട്ട്, വൈകിട്ട് പകല്‍പൂരം, താലപ്പൊലി. 21ന് രാവിലെ പ്രസാദഊട്ട്, വൈകിട്ട് ഏഴിന് ദേശ താലപ്പൊലി, 22ന് രാവിലെ 11.30ന് പ്രസാദഊട്ട്, വൈകിട്ട് ദേശ താലപ്പൊലി, 23ന് ഉച്ചക്ക് 12ന് പ്രസാദഊട്ട് വൈകിട്ട് ആറിന് മുടിയേറ്റ് വിളംബരം, ഏഴിന് ദേശതാലപ്പൊലി, രാത്രി 8.30ന് ഗരുഡന്‍ തൂക്കം, 10.30ന് മുടിയേറ്റ്, പുലര്‍ച്ചെ ഒന്നിന് തിരി ഉഴിച്ചില്‍ തുടര്‍ന്ന് വലിയ കാണിക്ക, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവ നടക്കും.