Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവത്തിന് ദീപം തെളിഞ്ഞു
18/03/2022
വൈക്കം കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ആരംഭം കുറിച്ച് ക്ഷേത്രനടയില്‍ അജിത ധര്‍മജന്‍ ദീപം തെളിയിക്കുന്നു.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് സമാരംഭം കുറിച്ച് ക്ഷേത്രനടയില്‍ അജിത ധര്‍മജന്‍ ദീപം തെളിയിച്ചു. മാര്‍ച്ച് 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് വൈകിട്ട് നാലിന് കുലവാഴ പുറപ്പാട് നടക്കും. ഉത്സവാഘോഷത്തിലെ ശ്രദ്ധേയമായ ചടങ്ങാണിത്. ക്ഷേത്രത്തിന് ചുറ്റും ഭാഗങ്ങള്‍ കെട്ടി അലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേര കുലകളും, കട്ടി മാലകളും അലംകൃതമായ വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നുള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. വാദ്യമേളങ്ങളും താലപ്പൊലിയും ചടങ്ങിന് ഭക്തിയേക്കും. എല്ലാദിവസവും തെക്കുപുറത്ത് കളമെഴുത്തുംപാട്ടും വടക്കുപുറത്ത് വലിയഗുരുതിയും പ്രധാന ആചാരമാണ്. നാമസങ്കീര്‍ത്തനം നൃത്തനൃത്തങ്ങള്‍, താലപ്പൊലി എതിരേല്‍പ്പ്, വില്‍പാട്ട്, മെഗാഷോ, മഹാപ്രസാദമൂട്ട്, ദേശ ചുറ്റുവിളക്ക്, ചിന്തുപാട്ട്, കുംഭകുട ഘോഷയാത്ര, അഭിഷേകം, സംഗീത കച്ചേരി, ഭജന്‍സ്, ഗാനമേള, കുംഭകുടം, വില്‍പ്പാട്ട്, വലിയ കാണിക്ക എന്നിവ ഉത്സവ ആഘോഷത്തിലെ പ്രധാന പരിപാടികളാണ്. ദീപപ്രകാശന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എ.എസ് ധനഞ്ജയന്‍, ട്രഷറര്‍ കെ ബാബു, ടി ശിവന്‍ ആചാരി, കെ പുരുഷന്‍, കെ ചന്ദ്രശേഖരന്‍, അമ്മിണി ശശി, എ.കെ പത്മനാഭന്‍, എം.ഡി അനില്‍കുമാര്‍, വി.എം സാബു, വെളിച്ചപ്പാട് എം ജയന്‍, മേല്‍ശാന്തി ഹരികൃഷ്ണന്‍, മാനേജര്‍ വി.ആര്‍ രാജു എന്നിവര്‍ പങ്കെടുത്തു.