Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഭൂതങ്കേരില്‍ ക്ഷേത്രത്തില്‍ തേങ്ങയേറ് ഭക്തിനിര്‍ഭരമായി
17/03/2022
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന തേങ്ങായേറ് വഴിപാടിനുള്ള നാളികേരം ഭക്തജനങ്ങള്‍ തേവലക്കാട്ട് നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നായ തേങ്ങയേറ് ഭക്തിനിര്‍ഭരമായി. ഉത്സവഘോഷത്തിന് സമാരംഭം കുറിച്ചുകൊണ്ട് ദീപാരാധനയുടെ ്മുഹൂര്‍ത്തത്തിലായിരുന്നു തേങ്ങായേറ് ക്ഷേത്രനടയില്‍ നടന്നത്. ക്ഷേത്രത്തിന്റെ പരിധിയിലുള്ള കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓരോ ഭവനങ്ങളില്‍ നിന്നും ഭക്തജനങ്ങളുടെ കൂട്ടായ്മയില്‍ സമാഹരിച്ച നാളികേരം അലംകൃതമായ വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ശ്രീധര്‍മശാസ്താവിന്റെ ഛായാ ചിത്രവും അലംകൃതമായ വാഹനത്തില്‍ പുഷ്പാലങ്കാരങ്ങളോടെ സ്ഥാപിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിലാണ് നാളികേരം തേവലക്കാട്ടു നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. തലപ്പൊലി, വാദ്യമേളങ്ങള്‍, അമ്മന്‍കുടം, കാവടി, ശിങ്കാരിമേളം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയായി. ക്ഷേത്രം പ്രസിഡന്റ് എം.എസ് സനല്‍കുമാര്‍, സെക്രട്ടറി എന്‍.ആര്‍ മനോജ്, വൈസ് പ്രസിഡന്റ് കെ.ആര്‍ പ്രവീണ്‍, എം.കെ പങ്കജാക്ഷന്‍, ഇ.പി ദിലീപ് കുമാര്‍, മധുസൂദനന്‍ കളക്കണ്ടത്തില്‍, ഷീബ അജയന്‍, ബിന്ദു മധു, സജിമോന്‍, രമണി മണലേല്‍പ്പറമ്പില്‍, തങ്കച്ചന്‍ കറുകത്തറ, അമ്പിളി മായാത്മജന്‍, ദീപ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.