Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.റോയി അനുസ്മരണം നടത്തി
17/03/2022
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കെ.പി റോയി അനുസ്മരണം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ രാഷ്ട്രീയ, സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും, കോണ്‍ഗ്രസ് നേതാവും, വൈക്കം ബാറിലെ സീനിയര്‍ അഭിഭാഷകനുമായിരുന്ന കെ.പി റോയിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തി. കോടതി കോംപ്ലക്‌സില്‍ നടന്ന അനുസ്മരണം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് കോണ്‍ഗ്രസ് യുണിറ്റ് പ്രസിഡന്റ് അഡ്വ. എസ് പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍ സെക്രട്ടറി അഡ്വ. പി.ആര്‍ പ്രമോദ്, അഭിഭാഷകരായ ജോജി അലക്‌സ്, എന്‍ ഹരിമോഹന്‍, കെ പ്രസന്നന്‍, മനോമോഹന്‍, മധു എബ്രഹാം, ശ്രീകാന്ത് സോമന്‍, അരവിന്ദാക്ഷമേനോന്‍, ലത ബാബു, ചന്ദ്രബാബു എടാടന്‍, കെ.പി ശിവജി, എ മനാഫ്, സാജു വാതപ്പള്ളി, വി സമ്പത്ത് കുമാര്‍, ബെന്നി കുര്യാക്കോസ്, പി.എം സുദര്‍ശനന്‍, ആല്‍ബര്‍ട്ട് ആന്റണി, ഷൈല ആസാദ്, പി.ആര്‍ സുരേഷ്, വി.പി അനില്‍കുമാര്‍, ടി.എസ് ബിജു, തോമസ്, ജിഷ്ണു സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.