Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളികള്‍ കയര്‍ പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
16/03/2022
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈക്കം താലൂക്ക് കയര്‍ തൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ കയര്‍ പ്രൊജക്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈക്കം താലൂക്ക് കയര്‍ തൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ കയര്‍ പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കയര്‍ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കുക, കയര്‍ വ്യവസായത്തെയും കയര്‍സംഘങ്ങളെയും സംരക്ഷിക്കുക, കയര്‍ തൊഴിലാളികളുടെ വേതനം  വര്‍ധിപ്പിക്കുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ താലൂക്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ ശീമോന്‍, വി രാജേന്ദ്രന്‍, കെ.വി പ്രസന്നന്‍, ഡി ബാബു, ബിജു വാലാച്ചിറ, പി.കെ ശാന്തകുമാരി, പി.കെ രവീന്ദ്രന്‍, ആര്‍ കുട്ടന്‍, കെ വിജയന്‍, സ്മിത എന്നിവര്‍ പ്രസംഗിച്ചു.