Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്റെ ജില്ലാ വാഹന പ്രചാരണ ജാഥ തുടങ്ങി
15/03/2022
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ഭാഗമായുള്ള ജില്ലാ വാഹന പ്രചാരണജാഥ വൈക്കത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ രാജ്യദ്രോഹ നയങ്ങള്‍ക്കെതിരെ 28, 29 തീയതികളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായുള്ള ജില്ലാ വാഹന പ്രചാരണജാഥ പര്യടനം തുടങ്ങി. വൈക്കം ബോട്ടുജെട്ടി മൈതാനത്തു നടന്ന സമ്മേളനത്തില്‍ സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. വി.ബി ബിനു, വൈസ് ക്യാപ്റ്റന്‍ പി.വി പ്രസാദ്, ജാഥാ മാനേജര്‍ വി.കെ സുരേഷ്‌കുമാര്‍, ടി.എൻ രമേശൻ, അഡ്വ. റെജി സഖറിയ, വി.പി ഇബ്രാഹിം, കെ.കെ രമേശന്‍, പി.ജെ വര്‍ഗീസ്, സാബു പുതുപ്പറമ്പില്‍, എം.എന്‍ ദിവാകരന്‍ നായര്‍, ജിജി പോത്തന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, ലീനമ്മ ഉദയകുമാർ, ബാബു കെ ജോര്‍ജ്, പി സുഗതൻ, കെ.ഡി വിശ്വനാഥന്‍, എം.കെ കണ്ണന്‍, കെ.എന്‍ രാജന്‍, എന്‍.സി രാജന്‍, ജോണ്‍ പുതുപ്പള്ളി, വി.എം റെക്‌സണ്‍, അസീസ് കുമാരനെല്ലൂര്‍, ഹലീല്‍ റഹ്മാന്‍, സെബാസ്റ്റ്യന്‍ ജോസഫ്, കെ.കെ ജോസഫ്, അഭിലാഷ് ശ്രീനിവാസന്‍, രാജേഷ് വട്ടയ്ക്കല്‍, ബാബു മഞ്ഞള്ളൂര്‍, പി.എസ് പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.